വനിതാ ടി20 ലോകകപ്പ് നാളെ മുതൽ; പ്രതീക്ഷയോടെ ഇന്ത്യ

02 October 2024

ABDUL BASITH

വനിതാ ടി20 ലോകകപ്പ് നാളെ മുതലാണ് ആരംഭിക്കുക. ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശും സ്കോട്ട്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം.

വനിതാ ടി20 ലോകകപ്പ്

Image Courtesy - BCCI

ബംഗ്ലാദേശാണ് ഇക്കൊല്ലത്തെ ടി20 ലോകകപ്പ് ആതിഥേയർ. രാജ്യത്തെ കലാപത്തെ തുടർന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

ആതിഥേയർ

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ലോകകപ്പിനെത്തുന്നത്. രണ്ട് സന്നാഹമത്സരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലാണ് ടീം ഇന്ത്യ.

ടീം ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം. മത്സരത്തിൽ 20 റൺസിൻ്റെ വിജയം കുറിച്ച ഇന്ത്യ ഫോമിലാണെന്ന് സൂചന നൽകി.

വെസ്റ്റ് ഇൻഡീസ്

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം സന്നാഹമത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ തോൽവി അറിയാതെ ലോകകപ്പിലെത്താൻ ഇന്ത്യക്കായി.

ദക്ഷിണാഫ്രിക്ക

വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ തിളങ്ങിയ യുവതാരം ജമീമ റോഡ്രിഗസാണ് ഇന്ത്യൻ ബാറ്റിംഗിനെ നിയന്ത്രിച്ചത്.

ജമീമ റോഡ്രിഗസ്

ബൗളിംഗിൽ മലയാളി താരം ആശ ശോഭനയും മികച്ച പ്രകടനങ്ങൾ നടത്തി. മറ്റൊരു മലയാളി താരം സജന രണ്ട് മത്സരങ്ങളിലും കളിച്ചില്ല.

ആശ ശോഭന

Next : കോലിയെ മറികടന്ന് ഗിൽ