25 SEPTEMBER 2024
ABDUL BASITH
വനിതാ ടി20 ലോകകപ്പ് അടുത്ത മാസമാണ് ആരംഭിക്കുക. ഒക്ടോബർ മൂന്നിനാണ് 2024/25 വർഷത്തെ ടി20 ലോകകപ്പിലെ ആദ്യ മത്സരം.
Image Courtesy - PTI
വനിതാ ടി20 ലോകകപ്പിനുള്ള വേദി യുഎഇയാണ്. ബംഗ്ലാദേശിലായിരുന്നു ടൂർണമെൻ്റ് തീരുമാനിച്ചിരുന്നതെങ്കിലും ആഭ്യന്തര കലാപത്തെ തുടർന്ന് വേദി മാറ്റുകയായിരുന്നു.
വനിതാ ടി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ ഓസ്ട്രേലിയ ആണ്. ആറ് തവണ കിരീടം നേടിയ ഓസ്ട്രേലിയയ്ക്കാണ് കിരീടങ്ങളിൽ റെക്കോർഡ്.
കഴിഞ്ഞ ലോകകപ്പിൻ്റെ സെമിഫൈനലിൽ ഇന്ത്യ പുറത്തായിരുന്നു. അവസാന പന്ത് വരെ നീണ്ടുനിന്ന സെമിയിൽ ഓസ്ട്രേലിയയാണ് ഇന്ത്യയെ തോല്പിച്ചത്.
ഇക്കൊല്ലത്തെ ലോകകപ്പിനായി ഇന്ത്യൻ ടീം യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ നാലിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. എ ഗ്രൂപ്പിൽ ന്യൂസീലൻഡാണ് മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ.
ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകളാണ് വേറെയുള്ളത്. ആറിന് പാകിസ്താനും 9ന് ശ്രീലങ്കയും 13ന് ഓസ്ട്രേലിയും ഇന്ത്യക്കെതിരെ കളിക്കും.
Next : രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി; കോലിയെ മറികടന്ന് ഗിൽ