വനിതാ ലോകകപ്പ് കപ്പിലെങ്കിലെന്താ ഇന്ത്യയ്ക്കും കിട്ടി കോടികൾ! തുകയറിയാം

22 October 2024

TV9 Malayalam

ടി20 വനിതാ ലോകകപ്പിൽ കന്നി കിരീടം നേടിയ ന്യൂസിലൻഡിന് ലഭിച്ചത് ബംബർ ലോട്ടറി. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ച ടീമിന് 19.6 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.

 സമ്മാനത്തുക

Pic Credit: PTI/ Getty Images

പുരുഷ - വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കാന്‍ ഐസിസി തീരുമാനിച്ചതിന്റെ ഭാ​ഗമായാണ് കോടികൾ ലഭിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് ജേതാക്കൾക്ക് 9.8 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി ലഭിച്ചത്. 

ഐസിസി

രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപയും സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് രൂപ 5.7 കോടി വീതം ലഭിക്കും. അഞ്ച് മുതല്‍ എട്ട് വരെ റാങ്കുകള്‍ നേടുന്ന ടീമുകള്‍ക്ക് 2.25 കോടി വീതം സമ്മാനമായി നല്‍കും. 

മറ്റു സമ്മാനത്തുക

5 മുതല്‍ 8 വരെ റാങ്കുകള്‍ നേടുന്ന ടീമുകള്‍ക്ക് 2.25 കോടി വീതം സമ്മാനമായി നല്‍കും.

റാങ്കുകള്‍ 

ഇം​ഗ്ലണ്ടിന് പിന്നിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടിയ ഇന്ത്യക്കും 2.25 കോടി സമ്മാനത്തുകയായി ലഭിക്കും. 

ഇന്ത്യ

​ഗ്രൂപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനും ഓസ്ട്രേലിയയ്ക്കും 26 ലക്ഷം രൂപ അധികമായി ലഭിക്കും.

​ഗ്രൂപ്പ് ചാമ്പ്യന്മാർ

Next: 36 കൊല്ലത്തെ കാത്തിരിപ്പ്, 24 കൊല്ലത്തെ റെക്കോർഡ് പൊളിച്ചെടുക്കി കിവീസ്