04 April 2025
Sarika KP
Pic Credit: Freepik
വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ട് തന്നെ മഴക്കാലത്ത് പോലും നമ്മള്‍ രണ്ട് നേരം കുളിക്കുന്നവരാണ്.
ഇതിനു പുറമെ കുളിയെ സംബന്ധിച്ച് വളരെയധികം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
വ്യക്തിശുചിത്വത്തില്‍ സ്ത്രീകള്‍ വളരെയേറെ പ്രാധാന്യമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ കുളിയുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളാണ് സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.
സൂര്യോദയത്തിന് മുമ്പ് കുളിക്കുന്നത് സ്ത്രീകൾക്ക് ഐശ്വര്യം നൽകുന്നു എന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ കുളിക്കുന്ന സ്ത്രീകള്‍ ശ്രീദേവിയാകുന്നുവെന്നാണ് വിശ്വാസം.
പതിവായി കുളിക്കുന്നവരുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും ഒപ്പം തന്നെ ഭാഗ്യവും കൈവരുമെന്നാണ് പറയപ്പെടുന്നത്.
അതുപോലെ തന്നെ കുളി കഴിഞ്ഞ് വന്നാല്‍ സ്ത്രീകള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്.
കുളി കഴിഞ്ഞാലുടന്‍ നിങ്ങളുടെ മുടിയോ നഖമോ വെട്ടാന്‍ പാടില്ലെന്നാണ് പറയപ്പെടുന്നത്. ഇത് നിങ്ങള്‍ക്കും കുടുംബത്തിനും ദോഷം വരുത്താനിടയുണ്ട്.
അതുപോലെ തന്നെ കുളിമുറിയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടുന്ന പ്രവണതയും നല്ലതല്ലെന്ന് പറയപ്പെടാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.