04 October  2024

SHIJI MK

ചായകുടി നിർത്താൻ സാധിക്കാത്തതിന് കാരണം

Unsplash IMgaes

ഒരു ദിവസം ഒന്നിൽ കൂടുതൽ ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും. ഈ ചായ ഇല്ലാതെ ആർക്കും ജീവിക്കാനും സാധിക്കില്ല. 

ചായ

പാൽ ചായ, കട്ടൻ ചായ, ഇഞ്ചി ചായ തുടങ്ങി നിരവധി ചായകളുണ്ട്. പക്ഷേ ഇവയെല്ലാം ഉണ്ടാക്കുന്ന രീതിയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. 

പലതരം

വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് പൊടിയിട്ടും പാലും വെള്ളവും ചേർത്ത് തിളപ്പിച്ച് പൊടിയിട്ടുമാണ് പലരും ചായ ഉണ്ടാക്കുന്നത്. 

പലവിധം

എന്നാൽ ഫിൽറ്റർ ചെയ്ത വെള്ളമാണ് ചായ ഉണ്ടാക്കുന്നതിന് ഏറ്റവും നല്ലത്. ചായപൊടിയോ അല്ലെങ്കിൽ കാപ്പിപ്പൊടിയോ ഗുണം നൽകണമെങ്കിൽ വെള്ളം 90 ഡിഗ്രി തിളയ്ക്കണം.

ഫിൽറ്റർ

പക്ഷേ വെള്ളം കൂടുതൽ തിളയ്ക്കരുത്. ആവി വന്ന് തുടങ്ങുമ്പോൾ തന്നെ ഓഫ് ചെയ്യുക. 

തിളപ്പിക്കുമ്പോൾ

പിന്നീട് 30 സെക്കൻ്റിന് ശേഷം പൊടി ഇടാം. ഇത് അടച്ചുവെച്ച് മൂന്നോ നാലോ മിനിറ്റിന് ശേഷം അരിച്ചെടുക്കാം.

അരിക്കാം

പാൽ ചായ ഉണ്ടാകുമ്പോഴും ഇതേ രീതിയിൽ ചായ ഉണ്ടാക്കുന്നതാണ് നല്ലത്. തിളച്ചുകൊണ്ടിരിക്കുമ്പോൾ പൊടി ചേർക്കരുത്. 

പാൽ

തേയിലപൊടിയും കാപ്പിപ്പൊടിയും ചേർത്ത് വെള്ളം തിളപ്പിച്ചാൽ പഞ്ചസാരയിലെ രാസവസ്തുക്കൾ ആൻ്റിഓക്സിഡൻ്റിൻ്റെ ഗുണം കളയും.

രാസവസ്തു

അമിതമായി കടുപ്പത്തിൽ ചായ കുടിക്കുന്ന ശരീരത്തിനും നല്ലതല്ല. ചായയോടും കാപ്പിയോടും ആസക്തി ഉണ്ടാകാനും കടുപ്പം വഴിവെക്കും.

ശീലം

കറ്റാര്‍വാഴ ജ്യൂസാക്കി കുടിക്കൂ; ഗുണങ്ങളേറെ

NEXT