21 April 2025
TV9 MALAYALAM
Image Courtesy: Freepik, Unsplash
വീടിന് അകത്തെയും, പുറത്തെയും മാലിന്യം നീക്കം ചെയ്യാന്‍ ചൂല് നിര്‍ബന്ധമാണ്. എന്നാല്‍, ചൂലുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ പ്രചരിക്കുന്നുണ്ട്
പ്രധാന കിടപ്പുമുറി, അടുക്കള, കോണിപ്പടികള്‍ക്ക് താഴെ, വടക്കു കിഴക്ക് ദിശ തുടങ്ങിയവിടങ്ങളില്‍ ചൂല് വയ്ക്കരുതെന്ന് പറയുന്നു
അങ്ങനെ ചെയ്താല്‍ വീട്ടില്‍ ദാരിദ്ര്യമുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇന്നും പലരും ഇത് വിശ്വസിക്കുന്നു
മറ്റുള്ളവര്‍ കാണാത്ത തരത്തില്‍ വയ്ക്കണം, കാല് വെച്ച് തട്ടി മാറ്റരുത്, പുതിയത് വാങ്ങുമ്പോള്‍ പഴയ ചൂല് സൂക്ഷിക്കരുത് തുടങ്ങിയ പ്രചാരണങ്ങളുമുണ്ട്
സന്ധ്യാസമയത്ത് തൂത്തുവാരല്‍ പാടില്ലെന്ന വിശ്വാസവും പരക്കെ പ്രചാരത്തിലുണ്ട്. ഇങ്ങനെ പറയാന്‍ കാരണമെന്തെന്ന് പരിശോധിക്കാം
സന്ധ്യാസമയത്ത് തൂത്തുവാരിയാല്‍ ലക്ഷ്മിദേവി വീടിന്റെ പടിയിറങ്ങുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ പ്രചാരണത്തിന് പിന്നില്‍ മറ്റ് ചില കാരണങ്ങളാകാം
പണ്ടുകാലത്ത് വൈദ്യുതിയില്ലായിരുന്നു. സന്ധ്യാസമയത്ത് വെളിച്ചമില്ലാത്തതിനാല്‍ ചപ്പുചവറുകള്‍ തൂത്തുവാരുമ്പോള്‍ വിലപിടിപ്പുള്ള പലതും അതിന്റെ കൂടെ നഷ്ടപ്പെടുമായിരുന്നു
വെളിച്ചമില്ലാത്ത സമയത്ത് തൂത്തുവാരി, വിലപിടിപ്പുള്ളവ നഷ്ടമാകാതിരിക്കാനുള്ള തന്ത്രമായിരിക്കാം ഈ പ്രചാരണത്തിന് പിന്നിലെന്നാണ് വാദം.