13 January 2025
TV9 Malayalam
ശൈത്യകാലത്ത് പലരും വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം സീസണുകളില്‍ ദീര്‍ഘനാള്‍ സൂര്യപ്രകാശം ശരീരത്ത് ഏല്‍ക്കുന്നില്ലെങ്കില്‍ അത് ദോഷകരമാണ്
Pic Credit: PTI
സൂര്യപ്രകാശം ഏല്‍ക്കാതെ ഒരാഴ്ച കഴിഞ്ഞാല്‍ അത് വിറ്റാമിന്‍ ഡിയുടെ ഉത്പാദനം കുറയാന്‍ കാരണമാകും
സിര്‍കാഡിയന്‍ റിഥത്തെയും ബാധിക്കും. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കാനും സൂര്യപ്രകാശം പ്രയോജനകരമാണ്. സൂര്യപ്രകാശത്തിന്റെ അഭാവം ഉറക്ക രീതികളെ പ്രതികൂലമായി ബാധിക്കും.
സൂര്യപ്രകാശം ലഭിക്കാത്തത് ക്ഷീണത്തിനും പ്രതിരോധ ശേഷി കുറയുന്നതിനും കാരണമാകാം. ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിനെയും ബാധിക്കാം.
സൂര്യപ്രകാശം ഇല്ലാതെ രണ്ടാഴ്ച കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. ക്ഷീണം, പേശി ബലഹീനത തുടങ്ങിയവ പ്രകടമാകാം.
സൂര്യപ്രകാശത്തിന്റെ അഭാവം വിഷാദത്തിനും കാരണമാകാം. പ്രത്യേകിച്ച് സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (എസ്എഡി) ഉള്ള വ്യക്തികളില്‍
സൂര്യപ്രകാശം ഇല്ലാതെ ഒരു മാസം കഴിയുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ മോശമാക്കാം. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുര്‍ബലപ്പെടുത്തും. രോഗപ്രതിരോധശേഷിയെയും ദുര്‍ബലപ്പെടുത്തും. ഉറക്കത്തെയും തകരാറിലാക്കാം
Next: വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍