15 SEPTEMBER 2024
NEETHU VIJAYAN
സിട്രസ് വിഭാഗത്തിലുള്ള ഫലങ്ങളിൽ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഓറഞ്ച്.
Pic Credit: Getty Images
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാത്സ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധശേഷി മുതൽ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. എന്നാൽ ഇവ വെറും വയറ്റിൽ കുടിക്കരുത്.
ഓറഞ്ച് ജ്യൂസ് അസിഡിക് ആയതുകൊണ്ട് രാവിലെ വെറും വയറ്റിൽ ഇവ കുടിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
ഓറഞ്ച് ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് നെഞ്ചെരിച്ചിൽ, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
പതിവായി രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരിൽ ഭാവിയിൽ അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ടാക്കുന്നു.
ഇതൂകൂടാതെ ഓറഞ്ച് ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനും നന്നല്ല.
Next: വെറും വയറ്റിൽ ലേശം മോര് ആയാലോ? ഗുണങ്ങൾ ചില്ലറയല്ല