നിരവധി പഴമൊഴികള്‍ നമ്മുടെ നാട്ടിലുണ്ട്. അതിന് പിന്നിലെ യാഥാര്‍ത്ഥ്യം നാം മനസിലാക്കാറില്ല. അതില്‍ ഒരു പഴമൊഴിയെക്കുറിച്ച് നോക്കാം
കട്ടിലില്‍ ഇരുന്ന് കാലാട്ടരുതെന്നത് അത്തരത്തിലുള്ള ഒരു പഴമൊഴിയാണ്. നമ്മളില്‍ പലരും ഇത് കേട്ടിട്ടുണ്ടാകാം
കട്ടിലില്‍ ഇരുന്ന് കാലാട്ടിയാല്‍ കുടുംബത്തിലുള്ളവര്‍ക്ക് ദോഷവും, ഐശ്വര്യക്കേടും വരുമെന്നാണ് പഴമക്കാര്‍ പറയുന്നത്
പണ്ടുകാലത്ത് കട്ടിലുകള്‍ക്കടിയില്‍ പലവിധ സാധനങ്ങള്‍ വെച്ചിരുന്നു. തുപ്പുന്ന കോളാമ്പി, പാക്ക്‌വെട്ടി, മണ്ണെണ്ണ വിളക്ക് തുടങ്ങിയവ
കാലാട്ടുമ്പോള്‍ ഇത്തരത്തിലുള്ള സാധനങ്ങളില്‍ തട്ടി അത് തകരാതിരിക്കാനും, കാല്‍ മുറിയാതിരിക്കാനുമാകാം കാലാട്ടരുതെന്ന് പറയാന്‍ കാരണമെന്ന് കരുതുന്നു
കട്ടിലില്‍ അടിയിലിരിക്കുന്ന മുറുക്കി തുപ്പുന്ന കോളാമ്പി കാല്‍ തട്ടി മറിയാതിരിക്കാന്‍ കാരണവന്മാര്‍ ഒപ്പിച്ച സൂത്രപ്പണിയാകാം ഇതെന്നും കരുതുന്നു
ഇത്തരത്തിലുള്ള സൂത്രപ്പണി പിന്നീട് വിശ്വാസത്തിന്റെ രൂപത്തില്‍ പ്രചരിക്കപ്പെട്ടതും, ആളുകള്‍ തുടര്‍ന്നുപോകുന്നതുമാകാം
എന്തായാലും ഇന്നും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ആളുകള്‍ അത് വിശ്വസിക്കുകയും, പഴമക്കാര്‍ പറയുന്നത് അനുവര്‍ത്തിച്ച് പോരുകയും ചെയ്യുന്നു