മുഖം നോക്കാന്‍ മൊബൈലില്‍ ഫോണില്‍ അടക്കം ഇപ്പോള്‍ സംവിധാനങ്ങളുണ്ടെങ്കിലും, കണ്ണാടിയില്‍ നോക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിലും ലഭിക്കില്ല
എന്നാല്‍ കണ്ണാടിയെ ചുറ്റിപ്പറ്റി പല വിശ്വാസക്കളും പ്രചരിക്കാറുണ്ട്. പഴമക്കാര്‍ പറയുന്ന അത്തരം ചില വിശ്വാസങ്ങള്‍ നോക്കാം
കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കരുതെന്നും വിശ്വാസമുണ്ട്. ഇങ്ങനെ ചെയ്താല്‍ ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമെന്നാണ് പലരുടെയും വിശ്വാസം
പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കരുതെന്നാണ് പറയാറുള്ളത്. പൊട്ടിയ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ കുടുംബത്തില്‍ അനൈക്യത്തിന് കാരണമാകുന്നുവെന്നും പറയുന്നു
പൊട്ടിയ കണ്ണാടി മാത്രമല്ല, നിലച്ച ക്ലോക്ക്, തകര്‍ന്ന വിഗ്രഹങ്ങള്‍ എന്നിവയും വീട്ടില്‍ സൂക്ഷിക്കരുതെന്ന് പഴമക്കാര്‍ പറയാറുണ്ട്
പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിച്ചാല്‍, അത് അബദ്ധത്തില്‍ ദേഹത്തില്‍ കൊണ്ട് മുറിവു പറ്റാന്‍ സാധ്യതയുണ്ട്
മുറിവുണ്ടാകുന്നത് അടക്കമുള്ള അപകടസാധ്യതയാകാം, ഇത്തരം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ കാരണമായതെന്നാണ് ഒരു വാദം
പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല