നിരവധി വിശ്വാസങ്ങള്‍ നമ്മുടെ പഴമക്കാര്‍ വച്ചുപുലര്‍ത്തിയിരുന്നു. അതില്‍ പലതും പുതുതലമുറ പിന്തുടരുന്നുമുണ്ട്. അതിലൊന്നാണ് രാത്രിയില്‍ നഖം വെട്ടരുതെന്ന വിശ്വാസം

നഖം

സന്ധ്യാസമയത്ത് നഖം മുറിക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. കാരണം ലക്ഷ്മി ദേവി വീട്ടില്‍ നിന്ന് പോകാന്‍ ഇത് കാരണമാകുമത്രേ.

സന്ധ്യാസമയം

പണ്ടു കാലത്ത് വൈദ്യുതിയില്ലാത്തതിനാല്‍ രാത്രിജീവിതം ഇരുട്ടിലായിരുന്നു. അതുകൊണ്ട് തന്നെ സന്ധ്യാസമയത്ത് നഖം മുറിക്കുന്നത് കൈകള്‍ മുറിയുന്നതിലേക്കും നയിക്കും

കാര്യമുണ്ട്

അങ്ങനെ അപകടമൊഴിവാക്കാന്‍ നഖം മുറിക്കരുതെന്ന് പറഞ്ഞത് പിന്നീട് വിശ്വാസസംബന്ധമായി വ്യാഖ്യാനിക്കപ്പെട്ടതും പിന്തുടര്‍ന്നു പോന്നതുമാകാമെന്നുമാണ് വാദം.

അപകടം

നഖവും മുടിയും വീടുകളില്‍ വെട്ടിയിടരുതെന്നും പഴമക്കാര്‍ പറയാറുണ്ട്. അങ്ങനെ ചെയ്യുന്നത് ദോഷകരമെന്നാണ് വിശ്വാസം

അലക്ഷ്യം

വീടുകളില്‍ നഖവും മുടിയും അലക്ഷ്യമായി ഇടുന്നത് ഒരുപക്ഷേ, ഭക്ഷണത്തില്‍ ചെന്നു ചാടാന്‍ സാധ്യതയുണ്ട്. അതാകാം വീടുകളില്‍ ഇതൊന്നും മുറിച്ചിടരുതെന്ന് പറയാന്‍ കാരണം

ദോഷം

വീടുകള്‍ക്ക് സമീപം അലക്ഷ്യമായി ഇട്ടാല്‍ അന്ന് കന്നുകാലികളുടെ വയറ്റിലും ചെല്ലാം. ഇത് അവയ്ക്ക് ദഹനപ്രശ്‌നമുണ്ടാക്കിയേക്കാം

കന്നുകാലി

എന്നാല്‍ ഇതിന്റെ പേരില്‍ പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയങ്ങളെ യുക്തിയോടെ സമീപിക്കുന്നതാണ് അതിപ്രധാനമെന്ന് ഓര്‍ക്കുക

വിശ്വാസം