പലരുടെയും ഇഷ്ടവേഷമാണ് ജീന്‍സ്. നിരവധി പുരുഷന്മാരും സ്ത്രീകളും ജീന്‍സ് ധരിക്കുന്നു. ആഗോളതലത്തില്‍ ജീന്‍സിന് പ്രചാരമുണ്ട്
പല ജീന്‍സുകളുടെയും മുന്‍വശത്തായി ചെറിയ പോക്കറ്റുള്ളത് നിങ്ങളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് എന്തിനാണെന്നാണ് പലരുടെയും ആശയക്കുഴപ്പം
വാച്ച് പോക്കറ്റ്, കോയിൻ പോക്കറ്റ് എന്നീ പേരുകളിലും ഈ ചെറിയ പോക്കറ്റ് അറിയപ്പെടുന്നു. ഇതിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം
ആദ്യത്തെ നീല ജീൻസിന്റെ സ്രഷ്ടാക്കളായ ലെവി സ്ട്രോസ് & കമ്പനിയാണ് 1800-കളിൽ ഇത് രൂപകല്‍പന ചെയ്തതെന്ന് ബ്രിട്ടാനിക്ക റിപ്പോര്‍ട്ട് ചെയ്തു
ഖനിയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റും വാച്ചുകള്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഇത്തരം പോക്കറ്റുകള്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്
എന്നാല്‍ ഇപ്പോഴും ആ രീതി പിന്തുടരുന്നതെന്ന് എന്തിനെന്ന ചോദ്യവും ശക്തമാണ്. അതിനുള്ള കാരണങ്ങള്‍ നോക്കാം
നാണയങ്ങൾ, കീകൾ, യുഎസ്ബി ഡ്രൈവുകൾ തുടങ്ങിയ ചെറിയ വസ്തുക്കള്‍ തല്‍ക്കാലത്തേക്ക് സൂക്ഷിക്കാമെന്നതിനാലാകാം ഇപ്പോഴും ഇത് തുടരുന്നതെന്നാണ് ഒരു അഭിപ്രായം
ഡിസൈന്‍ തുടര്‍ച്ചയും, ഭംഗിയും മുന്‍നിര്‍ത്തിയാകാം ഇപ്പോഴും ജീന്‍സുകളില്‍ പോക്കറ്റ് വാച്ചുകളുള്ളതെന്നാണ് മറ്റൊരു വാദം