ഹൃദയാഘാതം നിരവധി പേരുടെ ജീവനാണ് കവരുന്നത്. യുവാക്കള്‍ക്കിടയിലും ഹൃദയാഘാതം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
ജിമ്മിലടക്കം വ്യായാമം ചെയ്യുന്നതിനിടെയും ഹൃദയാഘാതം സംഭവിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്
വ്യായാമമില്ലായ്മയാണ് പല പ്രശ്‌നങ്ങളുടെയും കാരണം. എന്നാല്‍ വ്യായാമത്തിനിടെയും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് ആശങ്കയാണ്
കഠിനമായ വര്‍ക്കൗട്ടുകള്‍, തിരിച്ചറിയാത്ത ഹൃദയ പ്രശ്‌നങ്ങള്‍, ജീവിതശൈലി ഘടകങ്ങള്‍ എന്നിവയാകാം ഇതിന് കാരണം
'ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്‌നിങ് (എച്ച്‌ഐഐടി)' പോലുള്ളവ എല്ലാവര്‍ക്കും അനുയോജ്യമല്ലെന്ന് ശ്രദ്ധിക്കണം
പലരും ശരിയായ വൈദ്യപരിശോധനകളോ മാർഗ്ഗനിർദ്ദേശങ്ങളോ ഇല്ലാതെ കഠിനമായ വര്‍ക്കൗട്ടുകള്‍ നടത്തുന്നതും പ്രശ്‌നമാണ്
മോശമായ ഭക്ഷണക്രമം, സമ്മർദ്ദം, ഉറക്കക്കുറവ്, പുകവലി തുടങ്ങിയവയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന വെല്ലുവിളികളാണ്
ഈ ലേഖനം വിവരദായക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക