ആര്‍ത്തവസമയത്ത് പല സ്ത്രീകളും അതികഠിനമായ വേദനയാണ് സഹിക്കാറുള്ളത്. ദുഷ്‌കരമായ അസ്വസ്ഥതകളിലൂടെ ഇവര്‍ കടന്നുപോകുന്നു

ആര്‍ത്തവം

ആര്‍ത്തവ സമയത്ത് ചില വിശ്വാസങ്ങളും, ദുരാചാരവും ഇപ്പോഴും പലയിടത്തും നിലനില്‍ക്കുന്നുണ്ട്. അതില്‍ ചില ദുരാചാരങ്ങള്‍ നോക്കാം

വിശ്വാസം

വീടിനകത്ത് പ്രത്യേക മുറിയില്‍ കഴിയണം, കഴിക്കാന്‍ പ്രത്യേക പാത്രങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയവയാണ് ദുരാചാരങ്ങള്‍

വീട്ടില്‍

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അടുക്കളയില്‍ കയറാന്‍ പാടില്ലെന്നും പണ്ടുള്ളവര്‍ പറയാറുണ്ട്. ഇതിന്റെ കാരണം നോക്കാം

അടുക്കളയില്‍

പണ്ടുകാലത്ത് (പലയിടങ്ങളിലും ഇപ്പോഴും) സ്ത്രീകള്‍ മാത്രമാണ് അടുക്കളയില്‍ കയറാറുള്ളത്. പാചകം അവരുടെ മാത്രം ഉത്തരവാദിത്തമാണെന്നായിരുന്നു സമൂഹം അടിച്ചേല്‍പിച്ച ധാരണ

പണ്ടുകാലത്ത്

കൂട്ടുകുടുംബ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ഒരു വീട്ടില്‍ നിരവധി അംഗങ്ങളുണ്ടാവുക സ്വഭാവികം. ഇവര്‍ക്കെല്ലാം സ്ത്രീകള്‍ വെച്ചുവിളമ്പേണ്ടി വന്നു

കൂട്ടുകുടുംബം

ആര്‍ത്തവസമയത്ത് കൂട്ടുകുടുംബ വ്യവസ്ഥിതിയിലെ അടുക്കള ജോലി സ്ത്രീകള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. അന്ന് സാനിറ്ററി നാപ്കിനുകള്‍ ഇല്ലായിരുന്നുവെന്നും ഓര്‍ക്കുക.

അതികഠിനം

ആര്‍ത്തവ സമയത്തെ പ്രയാസങ്ങള്‍ക്കൊപ്പം, ഈ ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ആ സമയം സ്ത്രീകള്‍ അടുക്കളയില്‍ കയറരുതെന്ന് പറയാന്‍ കാരണമായതെന്ന് കരുതുന്നു

പ്രയാസം