19 April 2025
TV9 MALAYALAM
Image Courtesy: PTI/Pexels/Social Media
ഈസ്റ്റർ ക്രൈസ്തവ വിശ്വാസികളുടെ 50 ദിവസം നീണ്ട് നിൽക്കുന്ന വലിയ നോമ്പിന് പരിസമാപ്തിയാകുന്ന ദിനമാണ്
ഈസ്റ്റർ ഞായറാഴ്ചയായതോടെ എല്ലാവർക്കും ലഭിക്കേണ്ട പൊതുഅവധിയാണ് നഷ്ടമായത്. ഞായറാഴ്ചയ്ക്ക് പകരം മറ്റേതെങ്കിലും ദിവസം ഈസ്റ്റർ ആഘോഷിച്ചിരുന്നേൽ ഒരു അവധി ലഭിച്ചേനെ.
ക്രിസ്മസ് പോലെ ഈസ്റ്റർ ആഘോഷിക്കാൻ ഒരു സ്ഥിരമായ ഡേറ്റില്ല. എന്നാൽ ഞായാറാഴ്ച മാത്രമെ ആഘോഷിക്കപ്പെടാറുള്ളത്
ക്രൈസ്തവ വിശ്വാസപ്രകാരം വെള്ളിയാഴ്ച കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം ദിവസമായ ഞായറാഴ്ച ഉയർത്തെഴുന്നേറ്റു എന്നാണ്.
മാർച്ച് 22 മുതൽ ഏപ്രിൽ 25 വരെയുള്ള ഒരു ഞായറാഴ്ചയാകും ഈസ്റ്റർ ദിനം നിർണയിക്കുന്നത്. അത് വലിയ നോമ്പ് ആരംഭിക്കുന്നതിന് അനുസരിച്ച്.
എഡി 325 റോമാ ചക്രവർത്തിയായ കോൺസ്റ്റൻ്റൈൻ്റെ കാലത്താണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇത് നിണയിക്കുന്നത് ലൂണാർ കലണ്ടർ ഉപയോഗിച്ചാണ്
ലൂണാർ കലണ്ടർ പ്രകാരം ജോർജിയൻ കലണ്ടറിലെ മാർച്ച് 21ന് സൂര്യൻ ഭൂമിയുടെ ഏറ്റവും അരികിൽ എത്തുന്നത്. ഇത് കഴിഞ്ഞുള്ള ആദ്യ പൗർണമിക്ക് ശേഷമുള്ള ആദ്യ ഞായറാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.
ഇങ്ങനെ ഈസ്റ്റർ നിർണയിക്കുന്നതിൽ മറ്റൊരു വശം കൂടിയുണ്ട്. വലിയ ഒരു സൂര്യനെ കണ്ട്, പിന്നാലെ ഒരു വലിയ ചന്ദ്രന് കണ്ട് പിന്നെ ഉയർത്തെഴുന്നേറ്റ ദൈവത്ത് കാണുന്നു എന്നൊരു അർഥം കൂടിയുണ്ട്.