07 April 2025
Abdul Basith
Pic Credit: Social Media
നമ്മളിൽ പലരും വിമാനയാത്ര ചെയ്തിട്ടുണ്ടാവും. പലരും വിമാനയാത്ര ചെയ്യുന്നവരുമാണ്. ഇത് നമ്മുടെ ജീവിതത്തിൻ്റെ തന്നെ ഭാഗമായിക്കഴിഞ്ഞു.
വിമാനയാത്രയ്ക്കിടെ ചിലരെങ്കിലും ശ്രദ്ധിച്ച ഒരു കാര്യമായിരിക്കും വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ഉള്ളിലെ ലൈറ്റ് ഡിം ചെയ്യുന്നത്.
വിമാനം ഉയർന്നുകഴിഞ്ഞാലോ അല്ലെങ്കിൽ ലാൻഡ് ചെയ്തുകഴിഞ്ഞാലോ ഉടൻ തന്നെ വീണ്ടും ഈ ലൈറ്റുകൾ തെളിയിയ്ക്കുകയും ചെയ്യും.
ഇങ്ങനെ ടേക്ക് ഓഫിലും ലാൻഡിംഗിലും വിമാനത്തിനുള്ളിലെ ലൈറ്റുകൾ ഡിം ചെയ്യുന്നത് എന്തിനാണെന്നറിയാമോ? ഇതാ, കാരണമറിയാം.
ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്യുന്നതിനുള്ള കാരണം അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കാർക്ക് വേഗം ലോവർ ലൈറ്റ് ലെവലുമായി അഡ്ജസ്റ്റ് ചെയ്യാനാണ്.
രാത്രിയിൽ അടിയന്തിര സാഹചര്യമുണ്ടായാൽ ലോവർ ലൈറ്റിൽ അഡ്ജസ്റ്റാവുന്ന യാത്രക്കാർക്ക് വേഗം എക്സിറ്റിലെത്താൻ ഇത് സഹായിക്കും.
ലോ ലൈറ്റിൽ ക്യാവിനുള്ളിലെ എമർജൻസി ലൈറ്റുകളും ഇലുമിനേറ്റഡ് ഫ്ലോറും യാത്രക്കാർക്ക് വ്യക്തമായി കാണാനാവും. ഇതും ഇവാക്വേഷനെ സഹായിക്കും.
ഇതിനൊപ്പം ടേക്ക് ഓഫ്, ലാൻഡിങ് പോലുള്ള ഘട്ടങ്ങളിൽ വൈദ്യുതി ലോഡ് കുറയ്ക്കാനും ലൈറ്റുകൾ ഡിം ചെയ്യുന്നതിലൂടെ സാധിക്കും.