ആരാകും ഇന്ത്യൻ ടീമിൽ സുനിൽ ഛേത്രിയുടെ പിൻഗാമി?

16 MAY 2024

TV9 MALAYALAM

39കാരനായി സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്

സുനിൽ ഛേത്രി വിരമിക്കുന്നു

Pic Credit: Instagram/PTI/AFP

ജൂൺ ആറാം തീയതി കുവൈത്തിനെതിരെയുള്ള മത്സരത്തോട ഛേത്രി രാജ്യാന്തര കരിയറിൽ നിന്നും ബൂട്ടഴിക്കും

അവസാന മത്സരം

അതിനുശേഷം ആരാകും സുനിൽ ഛേത്രിയെ പോലെ ഇന്ത്യക്ക് ഗോൾ അടിച്ച് കൂട്ടുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്ന് വരുന്നത്

ഛേത്രിയുടെ പിൻഗാമി ആര്?

22കാരാനയാ മുംബൈ സിറ്റി എഫ്സി താരമാണ് ഈ പട്ടികയിൽ പ്രധാനമായിട്ടുള്ളത്. ഈ കഴിഞ്ഞ സീസണിൽ 8 ഗോളുകൾ വിക്രം മുംബൈക്കായി നേടി

വിക്രം പ്രതാപ് സിങ്

ശ്രദ്ധേയനായ മറ്റൊരു 22കാരനാണ് ശിവശക്തി. പരിക്ക് ഒഴിച്ച് നിർത്തിയാൽ ബിഎഫ്സി താരത്തിന് ഇന്ത്യയുടെ പ്രധാന സ്ട്രൈക്കറാകാം

ശിവശക്തി നാരയണൻ

ചെന്നൈയിൻ എഫ്സിയുടെ റഹീം അലിയാണ് മറ്റൊരു താരം. ഛേത്രി അഭാവത്തിൽ റഹീം അലിയാണ് ഇന്ത്യയുടെ മുന്നേറ്റ താരമായി ഇറങ്ങിട്ടുള്ളത്

റഹീം അലി

പ്രായം 28 ആണെങ്കിലും ഇപ്പോൾ ഇന്ത്യയുടെ മുന്നേറ്റ് നിരയിലേക്ക് വരാൻ സാധ്യതയുള്ള താരമാണ് മൻവീർ സിങ്

മൻവീർ സിങ്

Next: ഇംഗ്ലണ്ട് താരങ്ങൾ പോകുന്നതോടെ പണികിട്ടുന്ന ഐപിഎൽ ടീമുകൾ