24 December 2024
TV9 Malayalam
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് ആര്‍. അശ്വിന് പകരം ഇന്ത്യന്‍ ടീമിലെത്തിയ താരം
Pic Credit: Social Media/PTI/Getty
കുല്‍ദീപ് യാദവിന് വിസയില്ലാത്തതാണ് തനുഷിനെ ടീമിലെത്തിച്ചത്. ഒരു മാസം മുമ്പ് ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്ന തനുഷിന് വിസ പ്രശ്‌നമില്ലായിരുന്നു
സ്പിന്‍ ബൗളറായ തനുഷ് ഓള്‍ റൗണ്ടര്‍ കൂടിയാണ്. നിലവില്‍ വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ താരമാണ് ഈ 26കാരന്‍
നിലവില്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍മാര്‍. ബാക്കപ്പ് സ്പിന്നറായാണ് തനുഷിനെ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്
33 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 101 വിക്കറ്റുകള്‍ സ്വന്തമാക്കി. 1525 റണ്‍സും നേടി. രഞ്ജിയില്‍ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റായി
ഐപിഎല്‍ മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡ്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്
നിലവില്‍ അഹമ്മദാബാദിലാണ് താരം. ഇന്ന് തന്നെ മെല്‍ബണിലേക്ക് പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്
Next: 'ബോക്‌സിങ് ഡേ ടെസ്റ്റ്'; പേര് വന്ന വഴി