17 Janary 2024
ABDUL BASITH
അയർലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യൻ വനിതാ ടീം തൂത്തുവാരിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി ഇന്ത്യ വിജയിച്ചു.
Image Courtesy: Social Media
സ്ഥിരം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോൾ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിച്ചത്.
പരമ്പരയിൽ സ്മൃതി മന്ദനയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് പുതുമുഖം പ്രതിക റാവൽ ആയിരുന്നു. ഷഫാലി വർമ്മയ്ക്ക് പകരമാണ് റാവൽ കളിച്ചത്.
മൂന്ന് മത്സരങ്ങളിൽ ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും സഹിതം 310 റൺസ് നേടിയ പ്രതിക റാവൽ ആയിരുന്നു പരമ്പരയിലെ താരം.
2000 സെപ്തംബർ ഒന്നിന് ഡൽഹിയിലാണ് പ്രതിക റാവൽ ജനിച്ചത്. ആഭ്യന്തര ടീമിൽ റെയിൽവേയ്സിന് വേണ്ടിയാണ് പ്രതിക റാവൽ കളിക്കുന്നത്.
പ്രതികയുടെ പിതാവ് പ്രദീപ് റാവൽ ബിസിസിഐ സർട്ടിഫൈഡ് അമ്പയറാണ്. ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് കീഴിലാണ് ഇദ്ദേഹം.
ക്രിക്കറ്റിനൊപ്പം സ്കൂൾ കാലഘട്ടത്തിൽ ബാസ്കറ്റ് ബോളും കളിച്ചിരുന്ന താരമാണ് പ്രതിക. 2019 ദേശീയ സ്കൂൾ ഗെയിംസിൽ പ്രതിക സ്വർണമെഡൽ നേടി.
Next : ചാമ്പ്യൻസ് ട്രോഫി സാധ്യതാ ടീം