വേനലായാൽ പിന്നെ ചൂടും വിയർപ്പം ആകെ അസ്വസ്ഥതയാണ്. അതിനാൽ വസ്ത്രധാരണത്തിലും ഈ സമയം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

വസ്ത്രധാരണം

ചൂട് അധികം അനുഭവപ്പെടാത്തതും എന്നാൽ സ്റ്റൈലിഷായ വസ്ത്രങ്ങളും ധരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അത്തരം വസ്ത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

സ്റ്റൈലിഷായ

വേനലിൽ ബ്രീത്തബിൾ ഫാബ്രിക്സിൻ്റെ വസ്ത്രങ്ങളാണ് ഉത്തമം. കോട്ടൻ, ലിനൻ, സിൽക്ക് എന്നീ തുണികൾ ചർമത്തിന് ഏറെ അനുയോജ്യമാണ്.

കോട്ടൻ

വിയർപ്പ് വളരെ കൂടുതലായതിനാൽ ഇത്തരം തുണികൾ വിയർപ്പിനെ വലിച്ചെടുക്കുകയും ചർമത്തിന് ശരിയായി ശ്വസിക്കാനും ഏറെ സഹായിക്കും.

ശ്വസിക്കാൻ

ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ വേനലിൽ ഉപയോ​ഗിക്കുക. പ്രത്യേകിച്ച് വെള്ള നിറം. കറുപ്പും മറ്റ് കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നവയാണ്.

കറുപ്പ് നിറം

ടൈറ്റ് ഫിറ്റ് ഡ്രെസ്സുകൾ ഈ സമയത്ത് കഴിവതും ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് അയഞ്ഞ ഡ്രസ്സുകളാണ്. അവ ചൂടിനെ ആകർഷിക്കില്ല.

അയഞ്ഞവ

ജീൻസ് പോലുള്ളവ ഒഴിവാക്കി ബെൽപാന്റസ്, റാപ്പ് പാന്റ്സ് പോലുള്ള അയഞ്ഞ പാന്റ്സുകൾ ധരിക്കുക. ഓവർ സൈസ് ഷർട്ടുകളും ടോപ്പുകളും തിരഞ്ഞെടുക്കുക.

ഓവർ സൈസ്

ഇറുകിയ വസ്ത്രങ്ങൾ ചൂട് കൂടുന്നതിന് കാരണമാവുകയും, കൂടാതെ വിയർപ്പ് അടിഞ്ഞുകൂടി ചർമത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.

വിയർപ്പ്