എല്ലാ വയറിളക്കങ്ങളും കോളറയാണോ? കൂടുതൽ ലക്ഷണങ്ങൾ ഇങ്ങനെ...

10 JULY 2024

Aswathy Balachandran 

വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. 

വെള്ളത്തിലൂടെ

ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ഇത് വയറിളക്കത്തിന്‌ കാരണമാകുകയും ചെയ്യും. 

കോളറാ ടോക്സിൻ

മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്തെത്തുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. വയറിളക്കവും ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ. 

ലക്ഷണങ്ങൾ

മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്‌. 

കോളറയുടെ പ്രത്യേകത

മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന പനി, വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയിൽ കാണുന്നില്ല. വളരെ നേർത്ത കഞ്ഞിവെള്ളം പോലെ ധാരാളം മലം പോകുന്നതാണ്‌ പ്രധാന ലക്ഷണം. 

വയറിളക്കങ്ങളിൽ

ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടപ്പെടുകയും രോഗി ക്ഷീണിക്കുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ ഗുരുതരമായ ലക്ഷണങ്ങളാണ്‌.

ഗുരുതരമായ രോഗലക്ഷണം

മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. പ്രധാന ലക്ഷണമായ ഛർദ്ദി ഉള്ളതുമൂലം രോഗിക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. 

ജലാംശം

next - നല്ല ഉറക്കം ലഭിക്കണോ? ഇതെല്ലാം ഭക്ഷണത്തിന്റെ  ഭാ​ഗമാക്കൂ...