ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും. അതിനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരുമുണ്ട്. ചില നട്‌സുകളും നിങ്ങളെ അതിനായി സഹായിക്കും.
വയറില്‍ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം നിയന്ത്രിക്കാനും ബദാം നിങ്ങളെ സഹായിക്കുന്നതാണ്. അതിനാല്‍ പതിവായി കഴിച്ചോളൂ.
100 ഗ്രാം പിസ്തയില്‍ 20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. കലോറിയും ഇവയില്‍ കുറവാണ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ധൈര്യമായി പിസ്ത കഴിക്കാവുന്നതാണ്.
വാള്‍നട്‌സില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഫ്‌ളാക്‌സ് സീഡില്‍ ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ചിയ സീഡില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
സൂര്യകാന്തി വിത്തുകളില്‍ ധാരാളമായി പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ കഴിക്കുന്നതും നല്ലതാണ്.
മത്തങ്ങ വിത്തുകളില്‍ കലോറി കുറവാണ്. ഇവയില്‍ ഫൈബറും അടങ്ങിയിരിക്കുന്നു. വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ സഹായിക്കും.