25 December 2024
TV9 Malayalam
മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യത്തിന് ഗുണകരവും ഏറെ രുചികരവുമാണ് മുട്ട
Pic Credit: Getty
കോഴി മുട്ട, താറാവ് മുട്ട എന്നിങ്ങനെ പലതരം മുട്ടകള്‍ ഉപയോഗിക്കുന്നു. വിവിധ തരത്തിലുള്ള വിഭവങ്ങള്‍ പാചകം ചെയ്യുന്നു. ഭക്ഷണമേശയിലെ പ്രധാന ഐറ്റമായി മുട്ട വിഭവങ്ങള്‍ മാറി
സാധാരണ മുട്ടയില്‍ ഏകദേശം 72 കലോറിയും, ആറു ഗ്രാമോളം പ്രോട്ടീനും, ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് മുട്ട
പുഴുങ്ങിയ മുട്ടയും, ഓംലെറ്റുമാണ് പ്രധാനമായും നമ്മള്‍ ഉപയോഗിക്കുന്നത്. പലര്‍ക്കും ഇത് രണ്ടും ഇഷ്ടമാണ്. ഏതില്‍ ഏതാണ് കൂടുതല്‍ ഗുണകരമെന്ന് നോക്കാം
പുഴുങ്ങിയ മുട്ടകളാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലതെന്നാണ് പറയുന്നത്. ഓംലെറ്റിനെ പോലെ എണ്ണ ഉള്‍പ്പെടെയുള്ള അധിക ചേരുവകള്‍ പുഴുങ്ങിയ മുട്ടയില്‍ ഇല്ല
ഒരു സാധാരണ പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി അടങ്ങിയിട്ടുണ്ട്. ഓംലെറ്റിനെ അപേക്ഷിച്ച് പുഴുങ്ങിയ മുട്ടയില്‍ പ്രോട്ടീനുകള്‍, ഫാറ്റ്, അവശ്യ വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നു
ഓംലെറ്റുകള്‍ മോശമാണെന്നല്ല. ഇത് കൂടുതല്‍ രുചികരവുമാണ്. എന്നാല്‍ കൂടുതലും ചിലപ്പോള്‍ അനാവശ്യവുമായ അധിക ചേരുവകള്‍ ചേര്‍ക്കുന്നത് ഓംലെറ്റുകള്‍ ഒരു പരിധി വരെ അനാരോഗ്യകരമാക്കാമെന്നാണ് വിലയിരുത്തല്‍
Next: കിവി ചില്ലറക്കാരനല്ല, ഗുണങ്ങളേറെ