ദിവസവും പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ സ്ത്രീകള്‍ പതിവായി കഴിക്കേണ്ടത് ഏതെല്ലാം പഴങ്ങളാണെന്ന് അറിയാമോ?
25 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ തീര്‍ച്ചയായും പതിവായി തീര്‍ച്ചയായും ചെറിപ്പഴം കഴിക്കണം. അസ്ഥികളുടെ ബലഹീനത, സന്ധിവാതം എന്നിവ തടയാന്‍ ഇവ സഹായിക്കും.
തക്കാളിയില്‍ ഉള്ള ലൈക്കോപീന്‍ എന്ന പോഷകം ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ആര്‍ത്തവ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.
പപ്പായയിലുള്ള വൈറ്റമിന്‍ സി, എ, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകള്‍ എന്നിവ ഹൃദ്രോഗം, പ്രമേഹം, ദഹന പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
ആപ്പിളില്‍ ഉള്ള പെക്റ്റിന്‍ എന്ന സംയുക്തം വിശപ്പ് കുറയ്ക്കാനും ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ കുറയ്ക്കും.
കിവി കഴിക്കുന്നതും ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രീബയോട്ടിക്കുകള്‍ കിവിയിലുണ്ട്.