24 April 2025
SHIJI MK
Image Courtesy: Freepik
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടമാണ് ഐസ്‌ക്രീം. മഴക്കാലമായാലും ഐസ്‌ക്രീമിനോടുള്ള താത്പര്യം നഷ്ടമാകുന്നില്ല.
പക്ഷെ ഐസ്‌ക്രീം അങ്ങനെ എപ്പോഴും കഴിക്കാന്‍ പറ്റുന്ന ഒന്നല്ല. അതിന് ശേഷവും മുമ്പും കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണം.
ഐസ്‌ക്രീം കഴിച്ചതിന് ശേഷം പലരും കഫീന്‍ അടങ്ങിയതും ചൂടുള്ളതുമായ പാനീയങ്ങള്‍ കുടിക്കാറുണ്ട്. എന്നാല്‍ ഇതൊരിക്കലും ചെയ്യാന്‍ പാടില്ല.
ഇങ്ങനെ ചെയ്യുന്നത് ചുമ, വയറുവേദന, തൊണ്ടവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല ശരീര താപനിലയിലും മാറ്റം വരും.
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഐസ്‌ക്രീമിനോടൊപ്പമോ അതിന് ശേഷമോ കഴിക്കരുത്. ഇത് അസിഡിറ്റിക്ക് കാരണമാകും.
സിട്രസ് പഴങ്ങള്‍ അസിഡിക് ആയതിനാല്‍ ഐസ്‌ക്രീമിലെ പാലുമായി ചേര്‍ന്ന് വയറിന് അസ്വസ്ഥതയുണ്ടാക്കും.
കൂടാതെ എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിന് പിന്നാലെ ഐസ്‌ക്രീം കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് വഴിവെക്കും.
ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ മദ്യവും കുടിക്കാന്‍ പാടില്ല. ഇത് ഐസ്‌ക്രീമിലുള്ള പാലിന്റെ ദഹനം മന്ദഗതിയിലാക്കുകയും ഛര്‍ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.