ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാമെന്ന് നോക്കാം.

മുടി

ചീരയില്‍ ബയോട്ടിന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതിനാല്‍ ചീര തലമുടി തഴച്ച് വളരുന്നതിന് സഹായിക്കും.

ചീര

മുട്ട കഴിക്കുന്നതും മുടി വളര്‍ച്ചയ്ക്ക് സഹായിക്കും. മുട്ടയുടെ മഞ്ഞക്കരുവിലുള്ള ബയോട്ടിനാണ് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്.

മുട്ട

ചിക്കനില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ചിക്കന്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ മത്സ്യമാണ് സാല്‍മണ്‍. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

മത്സ്യം

മഷ്‌റൂമിലും ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇടയ്ക്കിടെ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ കരുത്തും വളര്‍ച്ചയും മെച്ചപ്പെടുത്തും.

മഷ്‌റൂം

മധുരക്കിഴങ്ങ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവയും നിങ്ങളുടെ മുടിക്ക് കരുത്തേകും. ഇവയില്‍ ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു.

മധുരക്കിഴങ്ങ്

പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

പയറുവര്‍ഗങ്ങള്‍

ബദാമിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ബദാം