മുഖത്ത് എന്തെങ്കിലും പാടുകള്‍ വരുമ്പോള്‍ നമുക്ക് വലിയ ടെന്‍ഷന്‍ ആണല്ലേ? അപ്പോള്‍ പിന്നെ മുഖക്കുരുവിന്റെ കാര്യം പറയണ്ടല്ലോ. ഈ ഭക്ഷണങ്ങളാണ് കാരണം.
എണ്ണയില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. സോയാബീന്‍ ഓയില്‍, സൂര്യകാന്തി ഓയില്‍ തുടങ്ങിയവയുടെ ഉപയോഗം മുഖക്കുരുവിന് വഴിവെക്കും.
ബര്‍ഗറുകള്‍, പിസ്സകള്‍, ബിസ്‌ക്കറ്റുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയ കഴിക്കുന്നതും മുഖക്കുരുവിന് കാരണമാകും.
സോയ ഉത്പന്നങ്ങള്‍ക്ക് കഴിക്കുന്നത് ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ശരീരത്തെ ബാധിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.
പാല്‍, പനീര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ കഴിക്കുന്നതും മുഖക്കുരുവിന് കാരണമാകും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം.
ശീതളപാനീയങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മധുരമുള്ള പാനീയങ്ങളും മധുര പലഹാരങ്ങളും മുഖക്കുരുവിന് വഴിവെക്കും.
ഇത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.