കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ വേണം. കണ്ണിനായി എന്തെല്ലാം കഴിക്കാമെന്ന് നോക്കാം.
ക്യാരറ്റില്‍ ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതിനാല്‍ അവ പതിവായി കഴിക്കുന്നത് കണ്ണുകളെ ആരോഗ്യം മെച്ചപ്പെടുത്തും.
വൈറ്റമിന്‍ എ, സി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയ ചീരയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ മികച്ചതാണ്.
ലൈക്കോപ്പിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്ന തക്കാളിയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കുന്നതാണ്.
വൈറ്റമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നെല്ലിക്കയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ മികച്ചതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
വൈറ്റമിന്‍ സി, ഇ, ബീറ്റ കരോട്ടിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ പപ്പായയും കണ്ണുകള്‍ക്കായി കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്.