ഒമേഗ 3 ഫാറ്റി ആസിഡിനായി ഇവ കഴിച്ചാലോ?
പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കേണ്ടതുണ്ട്. അമിത വിശപ്പ് തടയാനും പേശികളുടെയും അസ്ഥികളുടെ ബലത്തിനും ഇത് സഹായിക്കും.

നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പലതരത്തിലുള്ള ഘടകങ്ങള്‍ ആവശ്യമാണ്. അവയിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവ ലഭിക്കാനായി കഴിക്കാവുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ഒമേഗ 3

മീന്‍ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ഓരോ മത്സ്യവും ഓരോ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. സാല്‍മണ്‍ മത്സ്യം കഴിച്ചാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് വര്‍ധിപ്പിക്കാം.

മീന്‍ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ഓരോ മത്സ്യവും ഓരോ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. സാല്‍മണ്‍ മത്സ്യം കഴിച്ചാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് വര്‍ധിപ്പിക്കാം.

സാല്‍മണ്‍

ചിയ സീഡില്‍ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീന്‍, നാരുകള്‍ എന്നിവയും ഇവയിലുണ്ട്.

ചിയ സീഡില്‍ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീന്‍, നാരുകള്‍ എന്നിവയും ഇവയിലുണ്ട്.

ചിയ സീഡ്

ഫ്‌ളാക്‌സ് സീഡിലും ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവയുടെ കലവറ കൂടിയാണിത്.

ഫ്‌ളാക്‌സ് സീഡ്

വാള്‍നാട്‌സും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നതിനായി കഴിക്കാം. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനും നല്ലതാണ്.

വാള്‍നട്‌സ്

കിഡ്‌നി ബീന്‍സ് കഴിച്ചിട്ടുണ്ടോ നിങ്ങള്‍? ഇവ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. മാത്രമല്ല ഇവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.

കിഡ്‌നി ബീന്‍സ്

ചീര തുടങ്ങിയ ഇലക്കറികളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതിന് പുറമെ ശരീരത്തിനാവശ്യമായ പലതും ഇവയിലുണ്ട് കേട്ടോ.

ഇലക്കറികള്‍

ശരീരത്തിലേക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് സോയാബീന്‍സും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

സോയാബീന്‍സ്