ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം ആവശ്യമാണ്. എന്നാല്‍ ഇങ്ങനെ ഊര്‍ജം ലഭിക്കുന്നതിനായി എന്തെല്ലാമാണ് കഴിക്കേണ്ടതെന്ന് അറിയാമോ?
വാഴപ്പഴത്തില്‍ നാരുകള്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് വേഗത്തിലും ഫലപ്രദമായും ഊര്‍ജം വര്‍ധിപ്പിക്കും.
ഓട്‌സ് ശരീരത്തിന് ഏറെ നല്ലതാണ്. സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ധാരാളമായി ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴത്തില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നതും നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ചിയ സീഡ് വിവിധ രൂപത്തില്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയ മുട്ട പേശികളുടെ അളവ് നിലനിര്‍ത്താനും സ്റ്റാമിന വര്‍ധിപ്പിക്കാനും സഹായിക്കും.
കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വൈറ്റമിന്‍ എ എന്നിവയടങ്ങിയ മധുരക്കിഴങ്ങ് ഊര്‍ജം വര്‍ധിപ്പിക്കുന്നു.
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, അയേണ്‍, ഫൈബര്‍, വൈറ്റമിനുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ നട്‌സ് ശരീരത്തിന് ഊര്‍ജം പകരുന്നു.