ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. എന്നാൽ ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ വേറെയും ഭക്ഷണങ്ങളുണ്ട്. അതിൽ ചിലത് നോക്കാം.
Image Courtesy: Getty Images/PTI
ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന പഴമാണ് കിവി. 100 ഗ്രാം കിവിയിൽ 93 മൈക്രോഗ്രാമം വിറ്റാമിൻ സിയുണ്ട്.
കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന പഴമാണ് പേരയ്ക്ക. 100 ഗ്രാം പേരയ്ക്കയിൽ 228 മൈക്രോഗ്രാമം വിറ്റാമിൻ സിയുണ്ട്.
കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കറിവേപ്പില. 100 ഗ്രാം കറിവേപ്പിലയിൽ 80 മൈക്രോഗ്രാമം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധശേഷി കൂട്ടാനും ചർമ്മത്തെ സംരക്ഷിക്കാനും ഏറെ നല്ലതാണ് നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയിൽ 600 മൈക്രോഗ്രാമം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുന്ന പഴമാണ് സ്ട്രോബെറി. 100 ഗ്രാം സ്ട്രോബെറിയിൽ 58 മൈക്രോഗ്രാമം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് ചുവന്ന ക്യാപ്‌സിക്കം. 100 ഗ്രാം ചുവന്ന ക്യാപ്സിക്കത്തിൽ 190 ഗ്രാം മൈക്രോഗ്രാമം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.