എപ്പോഴാണ് സൂര്യൻ മരിക്കുക? ശാസ്ത്രം പറയുന്നതിങ്ങനെ 

07 November 2024

ABDUL BASITH

നാലര ബില്ല്യൺ വർഷം പഴക്കമുള്ള മഞ്ഞ കുള്ളൻ നക്ഷത്രമാണ് സൂര്യൻ. ഹൈഡ്രജനും ഹീലിയവും ചേർന്നുള്ള ചൂടുള്ള ഒരു വലിയ ഗോളമാണിത്.

സൂര്യൻ

(Image Credits - PTI)

സൗരയൂഥത്തിൻ്റെ കേന്ദ്രമാണ് സൂര്യൻ. ഭൂമിയിൽ നിന്ന് 150 മില്ല്യൺ കിലോമീറ്റർ ദൂരെയാണ് സൂര്യൻ. സൂര്യനെയാണ് ഭൂമി അടക്കമുള്ള ഗ്രഹങ്ങൾ ചുറ്റുന്നത്.

കേന്ദ്രം

സൗരയൂഥത്തിൽ സൂര്യന് വലിയ പ്രാധാന്യമുണ്ട്. ഭൂമിയിൽ ചെടികളും മറ്റും വളർന്ന് ജീവൻ നിലനിൽക്കുന്നത് സൂര്യൻ്റെ സഹായത്താലാണ്.

പ്രാധാന്യം

മറ്റെല്ലാ നക്ഷത്രങ്ങളെയും പോലെ സൂര്യനും ഒരിക്കൽ നശിയ്ക്കും. സൂര്യനിലെ ഊർജം കത്തിത്തീരുമ്പോഴാണ് അവസാനം സംഭവിക്കുക.

അവസാനം

ഇങ്ങനെ ഊർജം കത്തിത്തീരുമ്പോൾ സൂര്യൻ ചുവപ്പുഭീമൻ അഥവാ റെഡ് ജയൻ്റ് സ്റ്റാർ ആയി മാറും. ഇത് നക്ഷത്രങ്ങൾക്കുണ്ടാവുന്ന അവസ്ഥാന്തരമാണ്.

ചുവപ്പുഭീമൻ

ഇങ്ങനെ ചുവപ്പുഭീമൻ ആയിക്കഴിഞ്ഞാൽ സൂര്യൻ ബുധനെയും ശുക്രനെയും വിഴുങ്ങും. ചിലപ്പോൾ സൂര്യൻ ഭൂമിയെയും വിഴുങ്ങിയേക്കും.

വിഴുങ്ങും

ശാസ്ത്രത്തിൻ്റെ കണക്കനുസരിച്ച് സൂര്യൻ ആയുസിൻ്റെ പകുതിയോളമെത്തിയിട്ടുണ്ട്. ഇനിയും അഞ്ച് ബില്ല്യൺ വർഷങ്ങൾ കൂടി സൂര്യന് ആയുസുണ്ടാവും.

ഇനിയെത്ര നാൾ?

Next : രാവിലെ ചൂടുവെള്ളം കുടിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ