29 SEPTEMBER 2024
NEETHU VIJAYAN
പല്ലുകളുടെ ആരോഗ്യം കാക്കാൻ പല്ലുതേച്ചാൽ മാത്രം പോരാ. അതിന് ഉപയോഗിക്കുന്ന ടൂത്ത്‌ബ്രഷിലും പേസ്റ്റിലും വരെ ശ്രദ്ധ ആവശ്യമാണ്.
Pic Credit: Getty Images
പലരും ബ്രഷ് ഇടയ്‌ക്കിടെ മാറ്റുന്ന കാര്യം മറക്കും. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗം അതിവേഗം വായിലെ അണുബാധയുണ്ടാക്കും.
കാലപ്പഴക്കം ചെല്ലുമ്പോൾ ടൂത്ത് ബ്രഷിലെ ബ്രിസലുകൾ അകന്ന് പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യും. പലരും ഇത് ശ്രദ്ധിക്കാറില്ല.
കേട് വന്ന ബ്രിസൽസ് പല്ലുകളുടെ ഇനാമൽ നശിപ്പിക്കുകയും മോണയ്‌ക്ക് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നു.
സാധാരണ ഗതിയിൽ മൂന്ന് നാല് മാസങ്ങൾ കൂടുമ്പോൾ ബ്രഷ് മാറ്റിയിരിക്കണമെന്ന് വിദഗ്‌ധർ നിർദ്ദേശിക്കുന്നു
ഒരാളുടെ വ്യക്തിഗത താത്‌പര്യങ്ങൾ, ആരോഗ്യം, പ്രായം, ഉപയോഗത്തിന്റെ ആവൃത്തി ഇവയൊക്കെ പരിഗണിച്ച് വേണം പുതിയ ബ്രഷ് തിരഞ്ഞെടുക്കാൻ
സോഫ്‌റ്റ്, അൾട്രാസോഫ്‌റ്റ്, മീഡിയം, ഹാർഡ് എന്നിങ്ങനെ നാല് തരത്തിലുള്ള ടൂത്ത് ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്
Next: കാസറോളിൽ ഭക്ഷണം സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം