പഴങ്ങള്‍ തോന്നുംപോലെ കഴിക്കരുത്‌

05 April 2025

TV9 Malayalam

Pic Credit: Freepik

ശരീരത്തിന് ഏറെ ഗുണകരമാണ് പഴങ്ങള്‍. വിറ്റാമിനുകള്‍, ഫൈബറുകള്‍ തുടങ്ങിയവ പഴങ്ങളിലുണ്ട്. പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

പഴങ്ങള്‍

എന്നാല്‍ പഴങ്ങള്‍ തോന്നുന്ന സമയത്ത് കഴിക്കുന്നത് നല്ലതല്ലെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ഈറ്റിങ് കോച്ച് രാധിക ഷാ പറയുന്നു

എപ്പോള്‍ കഴിക്കണം?

വെറുംവയറ്റില്‍ പഴങ്ങള്‍ കഴിക്കരുത്. ഷുഗര്‍ ലെവലില്‍ അസന്തുലിതാവസ്ഥയുള്ള വ്യക്തികള്‍ക്ക് ഇത് നല്ലതല്ല

കഴിക്കേണ്ട സമയം

ഇത്തരത്തില്‍ കഴിക്കുന്നത് ഷുഗര്‍ ലെവല്‍ ഉയരാന്‍ കാരണമാകും. ഇത് വേഗം വിശക്കാനും തളര്‍ച്ച തോന്നാനും കാരണമാകാം

ഷുഗര്‍ ലെവല്‍

വയര്‍ നിറയെ ആഹാരം കഴിച്ച ശേഷം പഴങ്ങള്‍ കഴിക്കുന്നവരുമുണ്ട്. ഈ ശീലവും ആരോഗ്യത്തിന് നല്ലതല്ല. കാരണം എന്താണെന്ന് നോക്കാം

ആഹാരശേഷം

പ്രോട്ടീന്‍, ഫാറ്റ് എന്നിവയെ അപേക്ഷിച്ച് പഴങ്ങള്‍ വേഗത്തില്‍ ദഹിക്കും. ആഹാരശേഷം പഴങ്ങള്‍ കഴിക്കുന്നത് ഗ്യാസിനും അസ്വസ്ഥതകള്‍ക്കും കാരണമാകാമെന്ന് രാധിക പറഞ്ഞു

ദഹനം

ഉറങ്ങാന്‍ പോകുന്നതിന് മുമ്പും പഴങ്ങള്‍ കഴിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ ഇതും നല്ലതല്ലെന്ന് രാധിക കൂട്ടിച്ചേര്‍ത്തു

ഉറങ്ങുന്നതിന് മുമ്പ്

ഇത് രക്തത്തിലെ ഷുഗര്‍ ലെവല്‍ ഉയരാന്‍ കാരണമായേക്കാം. ഉറക്കത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടിയ ശേഷമേ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവൂ

കാരണം