27 April 2025
TV9 MALAYALAM
Image Courtesy: FREEPIK
പലരുടെയും ഇഷ്ട വിനോദമാണ് ടാറ്റൂ ചെയ്യുന്നത്. ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നവർ വളരെ കൂടുതലാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
ടാറ്റൂ ചെയ്യുന്നതിന് മുമ്പ് നമ്മൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണവും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുമുണ്ട്.
വെറുംവയറ്റിൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. വിറ്റാമിനുകളും ധാതുക്കളും ടാറ്റൂവിന്റെ സാധ്യതയുള്ള അപകടങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും.
ടാറ്റൂ ചെയ്യുന്നതിനു മുമ്പ് ബ്രോക്കോളി, സിട്രസ് പഴങ്ങൾ എന്നിവ കഴിക്കുക. കാരണം ഇവയിലെ വിറ്റാമിൻ സി മുറിവ് ഉണക്കുന്നതിനും ഇവയുടെ മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കും.
ചർമ്മത്തിലെ വീക്കം മാറ്റാൻ സിങ്ക് സഹായിക്കും. അതിനാൽ, ടാറ്റൂ ചെയ്യുന്നതിനുമുമ്പ്, നട്സ്, ബീൻസ് തുടങ്ങിയ സിങ്ക് അടങ്ങിയവ കഴിക്കുക.
ശരീരഭാഗങ്ങളുടെ രൂപീകരണത്തിനും മുറിവിനും പ്രോട്ടീൻ സഹായിക്കും. ഊർജ്ജ നില വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ നല്ലതാണ്.
കഫീൻ, എനർജി ഡ്രിങ്കുകൾ, മദ്യം എന്നിവ നിങ്ങളുടെ രക്തത്തെ നേർപ്പിക്കുന്നു. രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. കൂടാതെ രക്തസ്രാവം വഷളാക്കുന്നു.
ശരീരത്ത് നല്ല ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. കാരണം ഇത് നിങ്ങളുടെ ചർമ്മത്തിലെ രക്തസ്രാവം കുറയ്ക്കുന്നു.