പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന  പഴങ്ങള്‍

07 July 2024

SHIJI MK

പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ പല ഭക്ഷണങ്ങളും കഴിക്കാന്‍ ഭയമാണ് അല്ലെ. എന്നാല്‍ നിങ്ങള്‍ ഫ്രൂട്‌സ് കഴിക്കാതിരിക്കരുത്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍ ഇവയാണ്.

പ്രമേഹം

സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി എന്നീ ബെറി പഴങ്ങളിലെ ഗ്ലൈസെമിക് സൂചിക വളരെ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. Photo by Timo Volz on Unsplash

ബെറി പഴങ്ങള്‍

ചെറിയും ഗ്ലൈസെമിക് സൂചിക കുറവായ ഫ്രൂട്ടാണ്. മാത്രമല്ല ഇത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. Photo by Camila Aramayo on Unsplash

ചെറി

ആപ്പിളിന്റെ ഗ്ലൈസെമിക് സൂചിക 40 ആണ്, മാത്രമല്ല ഇതില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. Photo by Marek Studzinski on Unsplash

ആപ്പിള്‍

പിയര്‍ നാരുകളടങ്ങിയ പഴമാണ്. ഇതില്‍ ഗ്ലൈസെമിക് സൂചികയും കുറവാണ്. Photo by Jonathan Mast on Unsplash

പിയര്‍

ഓറഞ്ചിന്റെയും ഗ്ലൈസെമിക് സൂചിക നാല്‍പതാണ്. മാത്രമല്ല കലോറി കുറവും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുമുണ്ട്. Photo by Anastasia Malysh on Unsplash

ഓറഞ്ച്

മാതാളത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ക്ക് എത്ര വേണമെങ്കിലും കഴിക്കാം. Photo by Oriol Portell on Unsplash

മാതളം

പ്ലമ്മിന്‍ കലോറിയും ഗ്ലൈസെമിക് സൂചികയും കുറവായതിനാല്‍ ഇവ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. Photo by Alexandra Kikot on Unsplash

പ്ലം

പീച്ചില്‍ കലോറിയും ഗ്ലൈസെമിക് സൂചികയും കുറവായതുകൊണ്ട് ഇവയും നല്ലതാണ്. Photo by Michael Waddell on Unsplash

പീച്ച്

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer