അവധി ദിവസം അമിതമായി ഉറങ്ങാറുണ്ടോ? ഇതിന് ​ ഗുണങ്ങളുണ്ട്.

31 AUGUST 2024

NEETHU VIJAYAN

നന്നായി പണിയെടുത്ത ശേഷം ആഴ്ചയിലൊരിക്കൽ കിട്ടുന്ന അവധി ദിവസം വീട്ടിൽ കിടന്നുറങ്ങാൻ നല്ല രസമാണ്.

ഉറക്കം

Pic Credit: Gettyimages

തിരക്കിട്ട ജോലികൾക്കും മറ്റും ഇടയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്നതിന് പലർക്കും സാധിക്കില്ല. ഇത് ഉറക്കക്ഷീണം കൂട്ടുന്നു.

ഉറക്കക്ഷീണം

പലപ്പോഴും സമയം കിട്ടാത്തതും അമിതമായ സമ്മർദ്ദവും ഒക്കെയാണ് ഉറക്കകുറവുണ്ടാകുന്നതിന് കാരണമാകുന്നു.

ഉറക്കകുറവ്

അതിനാൽ അവധി ദിവസങ്ങളിൽ അമിതമായി ഉറങ്ങുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.

ഹൃദയാരോ​ഗ്യം

വീക്കൻ‍ഡ‍് കാച്ച് അപ്പ് സ്ലീപ്പ് എന്നാണ് ഈ രീതിയെ പറയുന്നത്. മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഹൃദയാരോ​ഗ്യത്തിനും ഇത് പ്രധാനമാണ്.

ആരോ​ഗ്യത്തിന്

 ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരം സ്ട്രെസ് ഹോർമോൺ അമിതമായി ഉത്പ്പാദിപ്പിക്കുന്നു. ഇത് ഹൃദ്രോഗത്തിന് കാരണമാകും.

ഉറക്കമില്ല

ഇത്തരം ആൾക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോ​ഗത്തിനുള്ള സാധ്യത കുറവാണെന്നും പറയുന്നു

ഹൃദ്രോ​ഗം

ആരോഗ്യകരമായ ഉറക്കം എന്ന് പറയുന്നത് എത്ര മണിക്കൂർ ഉറങ്ങുന്നു എന്ന് മാത്രമല്ല മറ്റ് വ്യതിചലനങ്ങൾ ഒന്നുമില്ലാതെ കൃത്യമായൊരു ഉറക്കം കൂടിയാണ്.

നല്ല ഉറക്കം

Next: സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ