16 March 2025
SHIJI MK
Freepik Images
ഓരോ നിറങ്ങളും കാണാന്‍ എന്ത് ഭംഗിയാണല്ലേ? എന്നാല്‍ ഈ നിറങ്ങള്‍ക്ക് ടാക്‌സ് കൊടുക്കേണ്ട കാര്യം നിങ്ങള്‍ക്കറിയാമോ?
ഫോണ്‍, വാച്ച്, വസ്ത്രങ്ങള്‍, ഷൂ അങ്ങനെ എന്ത് സാധനമായിക്കൊള്ളട്ടെ പിങ്ക് നിറത്തിലുള്ളതാണെങ്കില്‍ നിങ്ങളുടെ പോക്കറ്റ് കീറും.
പിങ്ക് ടാക്‌സ് എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ പിങ്ക് ടാക്‌സ് ഒരു സര്‍ക്കാര്‍ നികുതിയല്ല. സ്ത്രീകള്‍ക്ക് വിലയേറിയതും പുരുഷന്മാര്‍ക്ക് വിലകുറഞ്ഞതുമായി സാധനങ്ങളെയും സേവനങ്ങളെയുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇത്തരം നികുതികള്‍ വിവേചനമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
സ്ത്രീകളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനാണ് കമ്പനികള്‍ ഇത്തരം നടപടികള്‍ മൂന്നോട്ട് വെക്കുന്നതെന്നും വിമര്‍ശനമുണ്ട്.
എന്നാല്‍ സ്ത്രീകള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ ചെലവ് വരുമെന്നും അതിനാല്‍ ഉയര്‍ന്ന ഈടാക്കേണ്ടി വരുമെന്നുമാണ് മറ്റുചിലരുടെ അഭിപ്രായം.
ന്യൂട്രല്‍ നിറത്തില്‍ പായ്ക്ക് ചെയ്ത ഉത്പന്നങ്ങളേക്കാള്‍ വില കൂടുതലായിരിക്കും പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്കും പാക്കിങ്ങിനും.
സ്ത്രീകള്‍ക്കായി ഉണ്ടാക്കുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും നിറം പിങ്കായിരിക്കും. സൈക്കിളുകള്‍, ഹെല്‍മെറ്റുകള്‍ തുടങ്ങിയവ ശ്രദ്ധിച്ചിട്ടില്ലേ.
വേനല്‍കാലത്ത് കഴിക്കാന്‍ ഇവയാണ് ബെസ്റ്റ്