നമ്മളിൽ പലരും ചെറുപ്പം മുതലേ കേട്ടുവളർന്ന ഒരു കാര്യമാണ് ഇടതുകണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാൻ ആണെന്ന്. കണ്ണ് തുടിക്കുന്നത് പലപ്പോഴും വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. എന്നാൽ, ഇതിന് പിന്നിൽ ആരോഗ്യപരമായ ചില കാര്യങ്ങളുണ്ട്.
Image Courtesy: Getty Images/PTI
ശരീരത്തിലെ പോഷകങ്ങളുടെ കുറവാണ് ഇതിനുള്ള പ്രധാന കാരണം. അമിതമായ ക്ഷീണം, പിരിമുറുക്കം എന്നിവ മൂലവും ഇത് സംഭവിക്കാം. മിക്ക സാഹചര്യങ്ങളിലും ഇത് കാര്യമായി എടുക്കേണ്ടതില്ലെങ്കിലും, നിരന്തരം ഈ പ്രശ്‌നം അലട്ടുന്നുണ്ടെങ്കിൽ ചികിത്സ തേടണം.
സ്ട്രെസ് പോലുള്ള പ്രശ്നങ്ങളും ഇതിലേക്ക് നയിച്ചേക്കാം. കൂടാതെ അമിതമായി മദ്യപിക്കുക, അമിത കഫീൻ ഉപയോഗം, കണ്ണിന് ഒരുപാട് സ്‌ട്രെയിൻ കൊടുക്കുക തുടങ്ങിയവയും കണ്ണ് തുടിക്കുന്നതിന് കാരണമായേക്കും.
പാർക്കിൻസൺസ് രോഗമുള്ളവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ന്യൂറോ സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കണ്ണ് തുടിക്കുന്നത് ഒരു ലക്ഷണമാണ്.
നമ്മൾ കഴിക്കുന്ന ഭക്ഷണവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ഭക്ഷണ രീതിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെയും ഇവ ഒരു പരിധി വരെ മാറ്റിനിർത്താൻ കഴിയും. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോഴും ഇടത് കണ്ണ് തുടിക്കും. അതിനാൽ, മഗ്നീഷ്യം ധാരാളം അടങ്ങിയ ഇലക്കറികൾ പോലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ഡി, ബി 12, ഇലക്ട്രോലൈറ്റുകൾ എന്നിവയുടെ കുറവും ഇതിന് കാരണമായേക്കാം. അതിനാൽ വിത്തുകൾ, കൂൺ, മുട്ട, നട്സ് പോലുള്ള വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.