21 November 2024
SHIJI MK
Unsplash Images
എല്ലാ വീടുകളിലും ഒരു ഡൈനിങ് ഹാള്‍ ഉണ്ടാകും. ആ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നതും അവിടെ വെച്ചാകും.
കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുകൂടുന്ന ഇടം എന്നതുകൊണ്ട് തന്നെ ഡൈനിങ് ഹാളിന് വളരെയധികം പ്രാധാന്യമുണ്ട്.
എന്നാല്‍ ഡൈനിങ് ഹാളില്‍ സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ ദോഷം വരും.
വാസ്തുവിദ്യ പ്രകാരം ഡൈനിങ് ഹാളിലെ ടേബിള്‍ ഇടുന്നതിലും അതിന്റെ കസേരകളുടെ എണ്ണത്തിലും ചില നിബന്ധനകള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മരം കൊണ്ട് നിര്‍മിച്ച ഡൈനിങ് ടേബിളുകളാണ് നല്ലത്. ഗ്ലാസ് കൊണ്ടുള്ളതും അനുയോജ്യം തന്നെ. ഇവയെല്ലാം വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരും.
ഡൈനിങ് ടേബിള്‍ ചതുരാകൃതിയിലുള്ളതാകുന്നതാണ് നല്ലത്. മാത്രമല്ല അവയ്ക്ക് ചുറ്റുമുള്ള കസേരകളുടെ എണ്ണം ഇരട്ട സംഖ്യ ആവുകയും വേണം.
രണ്ട്, നാല്, ആറ് എന്ന ക്രമത്തിലാണ് കസേരകള്‍ ഇടേണ്ടത്. ഇത് തെറ്റിക്കുന്നത് വീട്ടിലെ ഐശ്വര്യം ഇല്ലാതാക്കും.
ഭക്ഷണം കഴിക്കുന്ന സമയത്ത് വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ ടേബിളിന്റെ കിഴക്ക് വശത്ത് ഇരുത്തുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ദോഷം സംഭവിക്കും.
ഇനി കീശകാലിയാകില്ല; വഴിയുണ്ട്