ഓഫീസ് അന്തരീക്ഷം മടുപ്പിക്കുമ്പോൾ ഒരു ലീവ് എടുത്താലോ... 

സമ്മര്‍ദ്ദത്തില്‍ മുങ്ങി ഒന്നിനും പറ്റാതിരിക്കുമ്പോൾ അധികൃതരുടെ കണ്ണിൽ പൊടിയിടാതെ ലീവ് കിട്ടിയാലോ?  എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള ലീവെടുക്കാം. അതിനായി മേലധിക്കാരിയുടെ അനുമതി ആവശ്യമില്ല.

ചൈനയിലാണ് ഈ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് . ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് ഇങ്ങനെ അവധി നല്‍കുന്നത്. തൊഴിലാളികള്‍ക്ക് വിദേശ വെക്കേഷന്‍ സൗകര്യം നല്‍കിയത് വാര്‍ത്തകളിലിടം നേടിയിരുന്നു.40 ദിവസത്തെ ആന്വല്‍ ലീവിന് പുറമേ ചൈനീസ് പുതുവര്‍ഷത്തിന് അഞ്ച് ദിവസത്തെ അവധിയും കമ്പനി നല്‍കുന്നുണ്ട്.

 ഉപഭോക്താവില്‍ നിന്നുള്ള ഭീഷണിയോ അപമാനമോ നേരിട്ടാല്‍ 5000 യൂവാനോളം തുക കമ്പനി നഷ്ടപരിഹാരമായി നല്‍കും1995 ലാണ് യു തന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയിലെ ആദ്യ സംരംഭം ആരംഭിക്കുന്നത്. ഇന്ന് ഹെനാന്‍ പ്രവിശ്യയില്‍ മാത്രമാണ് 12 സൂപ്പര്‍മാര്‍ക്കറ്റ് ഔട്ട്‌ലെറ്റ് ഇവര്‍ക്ക് സ്വന്തമായിട്ടുണ്ട്.