11 NOVEMBER 2024
ASWATHY BALACHANDRAN
പോഷക സമൃദ്ധമായ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് റെയിന്‍ബോ ഡയറ്റിന്റെ പ്രത്യേകത.
Pic Credit: Freepik
ഓരോ നിറങ്ങളും ആരോഗ്യത്തിന് ആവശ്യമായ വ്യത്യസ്ത ധാതുക്കളുടെയും ആന്റി-ഓക്‌സിഡന്റുകളെയും പ്രതിനിധീകരിക്കുന്നു.
ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയവയിൽ ആന്തോസയാനിനുകൾ ഉണ്ട്.
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ ധാരാളമായി ശരീരത്തിൽ എത്തിക്കാൻ റെയിൻബോ ഡയറ്റ് നല്ലതാണ്. ഓരോ നിറങ്ങളും വ്യത്യസ്തമായ പോഷകങ്ങള്‍ നല്‍കുന്നു.
പഴങ്ങളില്‍ ആന്‍റി-ഓക്സിഡന്‍റുകള്‍ ധാരാളമുണ്ട്. ഇത് ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗം തടയാൻ സഹായിക്കുകയും ചെയ്യുന്നു.
Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക