മാസ്‌ക്ഡ് ആധാറിനെപ്പറ്റി കേട്ടിട്ടുണ്ടോ?

09 JULY 2024

Aswathy Balachandran 

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രേഖയാണ് ആധാര്‍ കാര്‍ഡ്. ഇത് അവസരമായി കണ്ട് തട്ടിപ്പുകള്‍ നടത്തുന്ന സൈബര്‍ ക്രിമിനലുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ആധാര്‍ കാര്‍ഡ്

പണം തട്ടാനും മറ്റുമാണ് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള യുഐഡിഎഐ മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് പുറത്തിറക്കിയത്. 

മാസ്‌ക്ഡ് ആധാര്‍

സുരക്ഷയുടെ ഭാഗമായി ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്നതാണ് 'മാസ്‌ക്ഡ്' ആധാര്‍. ആദ്യ എട്ട അക്കം 'XXXX-XXXX' എന്ന നിലയിലാണ് തെളിയുക.

നാലക്കം മാത്രം

തട്ടിപ്പുകള്‍ തടയാന്‍ ഇത് ഏറെ സഹായകമാണ്. അവസാന നാലക്കം മാത്രം തെളിയുന്നത് കൊണ്ട് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ അത്ര എളുപ്പമല്ല എന്നതാണ് പ്രത്യേകത.

തട്ടിപ്പു തടയാന്‍

മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് അംഗീകൃത രേഖയാണ്. സാധാരണ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിന് പകരം മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് നല്‍കാനാണ് യുഐഡിഎഐ നിര്‍ദേശിക്കുന്നത്.

അംഗീകൃത രേഖ

ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://myaadhaar.uidai.gov.in/ സന്ദര്‍ശിച്ച് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആധാര്‍ നമ്പര്‍ നല്‍കിയ ശേഷം മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കിയാണ് ഡൗണ്‍ലോഡ് നടപടി ആരംഭിക്കേണ്ടത്. 

വെബ്‌സൈറ്റ് 

പിഡിഎഫ് ഫോര്‍മാറ്റിലാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത്. പാസ് വേര്‍ഡ് ഉപയോഗിച്ചാണ് ഇത് തുറക്കാന്‍ സാധിക്കുക. ആധാറിലെ പേരിന്റെ ആദ്യ നാലക്ഷരവും ജനിച്ച വര്‍ഷവുമാണ് നല്‍കേണ്ടത്.

പാസ് വേര്‍ഡ് 

next - നല്ല ഉറക്കം ലഭിക്കണോ? ഇതെല്ലാം ഭക്ഷണത്തിന്റെ  ഭാ​ഗമാക്കൂ...