5 OCTOBER 2024
ASWATHY BALACHANDRAN
ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.
Pic Credit: GETTY IMAGE
ജെന്നിഫർ അനിസ്റ്റൻ, മലൈക അറോറ, മാധവൻ തുടങ്ങി സെലിബ്രിറ്റികളെല്ലാം ഈ ഡയറ്റിങ് പിന്തുടരുന്നുണ്ട്.
ഭക്ഷണം കഴിക്കുക, ഉപവസിക്കുക ഇങ്ങനെ ഒന്നിടവിട്ട് ചെയ്യേണ്ട ഒരു ഭക്ഷണ രീതിയാണിത്.
ചില സമയത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ കാലറി ഉപഭോഗം വേഗത്തിൽ കുറയും. ഉപവസിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും സമയം വ്യത്യാസമായിരിക്കും.
പതിനാറ് മണിക്കൂർ ഉപവസിക്കുകയും എട്ട് മണിക്കൂർ സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയുണ്ട്.
മറ്റൊന്ന് 5:2 ഭക്ഷണരീതിയാണ്. ആഴ്ചയിൽ അഞ്ച് ദിവസം സാധാരണപോലെ ഭക്ഷണം കഴിക്കുക. രണ്ട് ദിവസം 500 മുതൽ 600 കാലറി വരെ മാത്രം കഴിക്കുക.
Next: കേക്ക് വഴിയും ക്യാൻസറോ?