21 December 2024
TV9 Malayalam
എല്ലാ വര്‍ഷവും ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരമാണ് ബോക്‌സിങ് ഡേ ടെസ്റ്റ്
Pic Credit: PTI
യുകെയില്‍ നിന്നാണ് ബോക്‌സിങ് ഡേ എന്ന പേര് വന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ഇത് പ്രചാരത്തിലുണ്ടായിരുന്നു
ഡിസംബര്‍ 26 ആണ് ബോക്‌സിങ് ഡേ. ഈ ദിവസം തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കുന്ന പതിവുണ്ടായിരുന്നു. ഇത് 'ക്രിസ്മസ് ബോക്‌സ് സമ്മാനങ്ങള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്
അങ്ങനെ ബോക്‌സുകള്‍ സമ്മാനിക്കുന്ന ദിവസം ബോക്‌സിങ് ഡേ എന്ന് അറിയപ്പെട്ടു. ഈ ദിവസം തുടങ്ങുന്ന ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നും വിളിക്കുന്നു
ആദ്യ ബോക്‌സിങ് ഡേ ടെസ്റ്റ് നടന്നത് 1950ല്‍. അന്ന് ഓസ്‌ട്രേലിയയുടെ എതിരാളികള്‍ ഇംഗ്ലണ്ട്
ഇത്തവണ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമാണ് മത്സരം
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകം. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ഒരെണ്ണം സമനില
Next: ഇന്ത്യയ്ക്കായി ഏറ്റവുമധികം രാജ്യാന്തര വിക്കറ്റുകള്‍; ആര്‍ അശ്വിന്‍ പട്ടികയില്‍