ഒരു ദിവസം എത്രയെത്ര ചായകളാണല്ലേ നമ്മള്‍ കുടിക്കുന്നത്. രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉടന്‍ ചായ കിട്ടിയില്ലെങ്കില്‍ പലര്‍ക്കും ശരിയാകില്ല.
ബെഡ് കോഫി എന്ന പേരില്‍ പലരും വെറും വയറ്റില്‍ ചായ കുടിക്കാറുണ്ട്. എന്നാല്‍ ഇത് നല്ലതാണോ?
ഇങ്ങനെ വെറും വയറ്റില്‍ ചായ കുടിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചായ കുടിക്കുന്നത് ചിലരില്‍ അസിഡിറ്റിക്ക് കാരണമാകും. ഇത് ദഹന പ്രശ്‌നത്തിന് വഴിവെക്കും.
കൂടാതെ കഫീന്‍ പോലെ തന്നെ ചായയില്‍ അടങ്ങിയ ടാനിന്‍ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കുന്നു.
അമിതമായ മധുരം ചായയില്‍ ചേര്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ക്ഷീണം വര്‍ധിക്കാന്‍ ഇത് കാരണമാകും.
കടുപ്പം ലഭിക്കാനായി ചായ അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കുകയും ഇത് ക്യാന്‍സറിന് കാരണമാകുകയും ചെയ്യുന്നു.
കൂടാതെ അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് വഴിവെക്കും.