07 April 2025
TV9 Malayalam
Pic Credit: Freepik
മൂന്ന്-നാല് മണിക്കൂറുകള്‍ കൂടുമ്പോഴെങ്കിലും മൂത്രമൊഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പല സാഹചര്യങ്ങളില്‍ അത് സാധ്യമാകാറില്ല പലര്‍ക്കും
ദീര്‍ഘദൂരം യാത്രകള്‍ ചെയ്യുമ്പോളടക്കം നമ്മളില്‍ പലര്‍ക്കും കൃത്യമായി മൂത്രമൊഴിക്കാന്‍ സാധിക്കാറില്ല.
കൂടുതല്‍ നേരം മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തുന്നത് പതിവാക്കിയാല്‍ അത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം
മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തുന്നത് പതിവായി ശീലമാക്കിയാല്‍ അത് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന് കാരണമാകാം
തുടര്‍ച്ചയായി മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്തുന്നത് ഭാവിയില്‍ ബ്ലാഡറിനെയും പ്രതികൂലമായി ബാധിച്ചേക്കാം
മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ കാണണം. അത് ഒരിക്കലും അവഗണിക്കരുത്
മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ ഡോക്ടറെ കാണുന്നതില്‍ കാലതാമസം വരുത്തരുത്. എത്രയും വേഗം രോഗനിര്‍ണയം വരുത്തണം
സ്വയം അപകടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. കൃത്യമായി മൂത്രമൊഴിക്കുക. അനാവശ്യമായി പിടിച്ചുനിര്‍ത്താതിരിക്കുക