സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് എന്നറിയപ്പെടുന്നത്. പല കാരണങ്ങൾകൊണ്ട് ഇവ ഉണ്ടായേക്കാം.
പിസിഒഎസുള്ള സ്ത്രീകൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര അടങ്ങിയ എന്നിവ പൂർണമായും ഒഴിവാക്കുക.
ഇത്തരം ഭക്ഷണങ്ങൾ പിസിഒഎസുള്ളവരിൽ ഇൻസുലിൻ പ്രതിരോധം, വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ വഷളാക്കാൻ കാരണമാകുന്നു.
വൈറ്റ് ബ്രെഡ്, പാസ്ത, അരി എന്നിവ ഒഴിവാക്കുക. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ശരീരഭാരം, ഹോർമോൺ മാറ്റങ്ങൾ എന്നിവയുണ്ടാക്കും.
പഞ്ചസാര ചേർത്ത പാൽ, ചീസ്, തൈര് എന്നിവ ഇൻസുലിൻ, ആൻഡ്രോജൻ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് മുഖക്കുരു, ശരീരഭാരം, ഹോർമോൺ മാറ്റം എന്നിവ വഷളാക്കും.
ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ്, ഫ്രൈഡ് ചിക്കൻ എന്നിവയിൽ അനാരോഗ്യകരമായ കൊഴുപ്പുകളുണ്ട്. അതിനാൽ ഇവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
മദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തടസ്സപ്പെടുത്തും. അത് ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുകയും ക്രമരഹിതമായ ആർത്തവം, ശരീരഭാരം എന്നിവ ഉണ്ടാക്കുന്നു.
മധുരപലഹാരങ്ങൾ, പേസ്ട്രി, സോഡ, ജ്യൂസുകൾ എന്നിവ പരിമിതപ്പെടുത്തുക. കാരണം അധിക പഞ്ചസാര ഇൻസുലിൻ അളവ് തടസ്സപ്പെടുത്തുന്നു.