ഇന്ന് ഫാറ്റി ലിവര്‍ നിരവധി പേരില്‍ കണ്ടുവരാറുണ്ട്. ജീവിതശൈലി ഉള്‍പ്പെടെയുള്ളവയാണ് പ്രധാനമായും ഇതിലേക്ക് നയിക്കുന്നത്
2.5 ലക്ഷം വ്യക്തികളെ പരിശോധിച്ചതിൽ 65% പേർക്കും ഫാറ്റി ലിവര്‍ ഉണ്ടെന്ന് അടുത്തിടെ പുറത്തിറക്കിയ ഹെൽത്ത് ഓഫ് ദി നേഷൻ 2025 റിപ്പോർട്ട് സൂചിപ്പിക്കുന്നു
ഇവരില്‍ 52 ശതമാനം പേര്‍ക്കും നോര്‍മല്‍ ലിവര്‍ എന്‍സൈം ഉണ്ടായിരുന്നു. റേഡിയോ ഇമേജിംഗ് വഴി ഇത് തിരിച്ചറിഞ്ഞു
കരൾ പ്രശ്‌നങ്ങളുള്ളവരിൽ 76% പേർക്ക് അമിത വണ്ണവും 82% പേർക്ക് പ്രമേഹവും ഉണ്ടായിരുന്നു. അമിത വണ്ണം ഒരു പ്രധാന ഘടകമാണെന്ന് ഇത് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദശകവുമായി താരതമ്യപ്പെടുത്തുമ്പോൾ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്
ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ് പ്രധാന പ്രശ്‌നം. അതുകൊണ്ട് മെച്ചപ്പെട്ട ജീവിതശൈലി വേണ്ടത് അനിവാര്യമാണ്
ക്ഷീണം, ഭാരക്കുറവ്, വയറുവേദന, മഞ്ഞപ്പിത്തം, മൂത്രത്തിലെ നിറവ്യത്യാസം, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ ചികിത്സ തേടണം. അലംഭാവം അരുത്. തുടക്കത്തില്‍ തന്നെ ചികിത്സ നേടുന്നത് പ്രയോജനപ്പെടും