29 December 2024
TV9 Malayalam
ഹൃദയസ്തംഭനം സംഭവിച്ച് യുവാക്കളടക്കം മരണത്തിന് കീഴടങ്ങുന്ന വാര്‍ത്തകള്‍ അടുത്തകാലത്തായി ഏറെ കാണുന്നുണ്ട്
Pic Credit: Getty
ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നവരിലും അപൂര്‍വമായെങ്കിലും ഹൃദയസ്തംഭനം സംഭവിക്കുന്നുണ്ട്. ഇതിന് പലതാകാം കാരണം. ചിലത് പരിശോധിക്കാം
ഹൃദയപേശികൾ കട്ടിയുള്ളതായി മാറുന്നു. ഹൈപ്പർട്രോഫിഡ് എന്നും വിളിക്കുന്നു. ഇത്തരം അവസ്ഥയില്‍ ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാകും
ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ സിസ്റ്റത്തെ ബാധിക്കുന്നു. ക്രമരഹിതമായ ഹൃദയമിടിപ്പ് ഇത് ഉണ്ടാക്കാം
ക്രമരഹിതമായ ഹൃദയമിടിപ്പ് അപകടകരമാകാം. ബ്രൂഗഡ സിൻഡ്രോം, വോൾഫ് പാർക്കിൻസൺ വൈറ്റ് സിൻഡ്രോം എന്നീ രോഗങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം
ഹൃദയത്തില്‍ ശക്തമായി പ്രഹരിക്കുന്നതും അപകടകരമാണ്. ഹൃദയസ്തംഭനത്തിന് കാരണമാകുന്ന ഇത്തരം പരിക്കുകളെ കോമോട്ടിയോ കോർഡിസ് എന്ന് വിളിക്കും
ഹൃദയഘടനയില്‍ ജനിക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകാം. കൺജെനിറ്റൽ ഹാര്‍ട്ട് ഡിഫക്ട് (സിഎച്ച്ഡി) എന്ന് ഇത് അറിയപ്പെടുന്നു
Next: ആപ്പിള്‍ കഴിക്കുമ്പോള്‍ തൊലി കളയണോ ?